ട്രെയിനില്‍ അജ്ഞാതയായ സ്ത്രീയുടെ പക്കല്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചത് 25-കാരിയായ പെണ്‍കുട്ടി!

മുംബൈയില്‍ ഒരു കുഞ്ഞിനെ അജ്ഞാതയായ സ്ത്രീയുടെ കൈയ്യില്‍ നിന്നും രക്ഷിക്കാനായത് 25-കാരിയായ മോണിക്ക നാഥ് എന്ന പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ മൂലം.
കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ സി.എസ്.ടി ബൗണ്ട് ട്രെയിനില്‍ രാത്രി ഏകദേശം ഒമ്പതേ കാലോടെയാണ് സംഭവം. മുംബൈയിലെ സിയോണില്‍ കോഗ്‌നിസന്റ് ടെക്‌നോളോജി സൊല്യൂഷന്‍ എന്ന കമ്പനിയില്‍ ഡേറ്റ അനലിസ്റ്റായാണ് മോണിക്ക ജോലി ചെയ്യുന്നത്.
വഷി എന്ന സ്ഥലത്ത് നിന്നും ട്രെയിന്‍ കേറിയ മോണിക്ക ഒരു സ്ത്രീയുടെ കൈക്കല്‍ ഇരിക്കുന്ന കുട്ടിയെ ശ്രദ്ധിക്കാനിടയായി. കാഴ്ചയില്‍ തന്നെ ആ കുട്ടിക്ക് ഈ സ്ത്രീയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായിരുന്നു. അവര്‍ മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. കുട്ടിയെ നേരാവണ്ണം പിടിക്കാന്‍ പോലും അവര്‍ക്കറിയില്ലായിരുന്നു.
ആളുകളെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അവര്‍ വാതിലിനടുത്തേയ്ക്ക് മാറി പോയി. അതില്‍ സംശയം തോന്നിയ മോണിക്ക ആ സ്ത്രീയുടെ അടുത്തേയ്ക്ക് പോകുകയും കുട്ടിയെക്കുറിച്ച് തിരക്കുകയും ചെയ്തു. എന്നാല്‍ ആ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായിരുന്നു ആ സ്ത്രീയുടെ ശ്രമം.
എവിടെയാണ് ഇറങ്ങേണ്ടത് എന്ന് ചോദിച്ചപ്പോള്‍ കുര്‍ളയിലാണ് എന്ന് അവര്‍ മറുപടി പറഞ്ഞു. അവിടെ എത്തിയപ്പോഴേക്കും ഇറങ്ങാന്‍ ശ്രമിച്ച അവരെ മോണിക്ക തടയുകയും റെയില്‍വേ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് വന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുഞ്ഞ് ഇവരുടേതല്ലെന്ന് വ്യകതമായിട്ടുണ്ട്.
മോണിക്കയെ പോലീസും മറ്റും അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha


























