Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് സിബിഐ അന്വേഷിക്കുന്ന വിവാദ വ്യവസായിയുടെ റിസോട്ടില്‍; നിരാഹാരം കിടന്ന് പ്രതിഷേധിച്ച് എംഎല്‍എമാര്‍

10 FEBRUARY 2017 09:59 PM IST
മലയാളി വാര്‍ത്ത

ഭൂരിപക്ഷം ഉറപ്പിക്കാനായി അണ്ണാഡിഎംകെ എംഎല്‍എമാരെ ശശികല ഒളവില്‍ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിനെച്ചൊല്ലി വിവാദം ഉയരുന്നു. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് വിവാദ വ്യവസായി ശങ്കര്‍ റെഡ്ഡിയുടേതാണെന്നാണ് സൂചനകള്‍.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐയുടെ പിടിയിലായ വ്യവസായി ആണ് ശങ്കര്‍ റെഡ്ഡി. നോട്ട് നിരോധനത്തിനു ശേഷം ഇയാളില്‍ നിന്ന് പത്ത് കോടി യുടെ 2000 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇയാള്‍ക്ക് അണ്ണാഡിഎംകെ യുമായി അടുത്ത ബന്ധമാണ് ഉള്ളത്.

വെല്ലൂരില്‍ ചെറുകിട കോണ്‍ട്രാക്ടറായി ജോലി തുടങ്ങിയ ശേഖറിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. എംഎല്‍എമാരെ തടവിലാക്കിയിരിക്കുകയാണെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണത്തെതുടര്‍ന്ന് എംഎല്‍എമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരുടെയും തടവിലല്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. നിലവില്‍ ഇവര്‍ താമസിക്കുന്ന റിസോര്‍ട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ്. പുറമെ നിന്നുള്ള ആരെയും റിസോര്‍ട്ടിനുള്ളിലേക്ക് കടത്തി വിടുന്നുമില്ല. അതേസമയം നിരാഹാരം കിടന്ന് എംഎല്‍എമാര്‍ പ്രതിഷേധിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends