ജഗ്ദല്‍പൂരില്‍ മലയാളി സി ആര്‍ പി എഫ് ജവാന്‍ വെടിയേറ്റു മരിച്ച നിലയില്‍

ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ മലയാളി സി ആര്‍ പി എഫ് ജവാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സി ആര്‍ പി എഫ് കോബ്ര യൂണിറ്റില്‍ അംഗമായ തിരുവനന്തപുരം സ്വദേശി ബിജു കുമാര്‍ ടി എസ് ആണ് മരിച്ചത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് ബിജു സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
ബസ്തര്‍ ജില്ലയിലെ നക്‌സല്‍ ബാധിത പ്രദേശമായ ജഗ്ദല്‍പൂരിലുള്ള ക്യാംപില്‍ ഉച്ചയ്ക്ക് 1.40 മണിയോടെയാണ് ബിജു കുമാറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ സി ആര്‍ പി എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 1997 ല്‍ ആണ് ബിജു സി ആര്‍ പി എഫില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha


























