ബന്ധുവായ യുവാവിന്റെ ഭാര്യയുമായി അവിഹിത ബന്ധം; പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്നു കുഴിച്ചുമൂടി

ബന്ധുവായ യുവാവിന്റെ ഭാര്യയുമായി വിവാഹേതര ബന്ധം ആരോപിച്ച് പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചു മൂടി. ഹൈദരാബാദിലാണ് സംഭവം. സെയ്ദ് ഇമ്രാന്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അബുദാബി നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറാണ് ഇമ്രാന്‍. ഫെബ്രുവരി നാല് മുതല്‍ ഇമ്രാനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ കുഴിച്ചു മൂടിയ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം അവധിക്ക് വന്ന ഇമ്രാനെ ഫെബ്രുവരി നാല് മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മാതാവ് സയ്ദ അഫ്ഷാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫലകുമ എന്ന പ്രദേശത്ത് വച്ച് ഒരു സ്ത്രീയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന നിലയിലാണ് ഇമ്രാനെ അവസാനമായി കണ്ടതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ഇമ്രാന്റെ കസിനായ സെയ്ഫ് ബിന്‍ സാബിത് ബാ അബൂദ് എന്നയാള്‍ അറസ്റ്റിലായത്. സെയ്ഫിന്റെ മൂത്ത സഹോദരനും ഖത്തറില്‍ ആര്‍മി ജീവനക്കാരനുമായ സയ്ദ് ബിന്‍ സാബിത് ബാ അബൂദുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സയ്ദിന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ഇമ്രാന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് സെയ്ഫ് പറഞ്ഞു. ഇതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയത്.
https://www.facebook.com/Malayalivartha


























