Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡില്‍ ഇറങ്ങിയാല്‍ കുറച്ച് തട്ടലും മുട്ടലുമൊക്കെ വരും... സ്ത്രീകളെ സ്പീക്കര്‍ ഉപമിച്ചത് എന്തിനോടെന്നോ?

11 FEBRUARY 2017 12:21 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ ഉപമിച്ച് ഉപമിച്ച് ആന്ധ്രാപ്രദേശ് സ്പീക്കര്‍ കോഡ്‌ല ശിവ പ്രസാദ് റാവു പുലിവാല് പിടിച്ചു. സ്ത്രീകളെ കാറുകളോടാണ് സ്പീക്കര്‍ ഉപമിച്ചത്. കാറുകള്‍ റോഡില്‍ ഇറക്കി ഓടിക്കുമ്പോള്‍ തട്ടലും മുട്ടലും അപകടവുമൊക്കെ ഉണ്ടാകുമെന്നും സ്ത്രീകള്‍ റോഡിലിറങ്ങിയാലും അത് തന്നെയാണ് സംഭവിക്കുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

പഴയ കാലത്ത് സ്ത്രീകള്‍ വെറും വീട്ടമ്മമാര്‍ മാത്രമായിരുന്നു. അന്ന് എല്ലാ തരത്തിലുമുള്ള അക്രമങ്ങളില്‍ നിന്ന് അവര്‍ സുരക്ഷിതരായിരുന്നു. ഇന്ന് അവര്‍ പഠിക്കാന്‍ പോകുന്നു, ജോലി ചെയ്യുന്നു, ബിസിനസ് ചെയ്യുന്നു. ഇന്ന് സ്ത്രീകള്‍ സമൂഹവുമായി കൂടുതല്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു. അപ്പോള്‍ പീഡനത്തിനും തട്ടിക്കൊണ്ട് പോകലിനുമെല്ലാം അവര്‍ കൂടുതല്‍ ഇരയാക്കപ്പെടും.

കാറുകള്‍ റോട്ടിലിറക്കിയാല്‍ അപകടമൊക്കെ ഉണ്ടാകും. 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാല്‍ ചെറിയ അപകടം ഉണ്ടായേക്കാം, വേഗത 100 കിലോമീറ്റര്‍ആയാല്‍ വലിയ അപകടമുണ്ടായേക്കാം. എന്നാല്‍ ഓടിക്കാതെ വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ടാല്‍ ഒന്നും സംഭവിക്കില്ല. അതു പോലെ സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയില്ലെങ്കില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. 

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. സുരക്ഷിതരായിരിക്കണമെങ്കില്‍ വീട്ടില്‍തന്നെ ഇരിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും സ്ത്രീകള്‍ പഠിക്കാനും ജോലി ചെയ്യാനും പോകുമ്പോള്‍ സുരക്ഷിതരായിരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends