തമിഴ്‌നാട്ടില്‍ രാഷ്ട്രീയപോര് കനക്കവേ നീക്കങ്ങള്‍ ശക്തമാക്കി ഒപിഎസ്: വേദനിലയം ജയസ്മാരകമാക്കി

തമിഴ്‌നാട്ടില്‍ രാഷ്ട്രീയപോര് കനക്കവേ നീക്കങ്ങള്‍ ശക്തമാക്കി ഒ.പനീര്‍ശെല്‍വം. ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ 'വേദനിലയം' ജയസ്മാരകമാക്കാന്‍ പനീര്‍ ശെല്‍വം ഉത്തരവിട്ടു. വേദനിലയത്തിന്റെ പേര് 'അമ്മ നിലയം' എന്നാക്കി മാറ്റുമെന്നും ഒപിഎസ് ക്യാമ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ 'വേദനിലയം' ജയസ്മാരകമാക്കാനാവില്ലെന്നു എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























