ജമ്മുകാശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇതില്‍ രണ്ടു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഇന്നു പുലര്‍ച്ചെയാണ് കുല്‍ഗാം ജില്ലയിലെ യാരിപ്പോറ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നത്. പതിവു സുരക്ഷാ പരിശോധനയ്ക്കിടെ യാരിപ്പോറയിലെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ രണ്ടു സൈനികര്‍ മരണത്തിനു കീഴടങ്ങി.
തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരിച്ചടിയില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇവരില്‍നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha


























