വാങ്കേ വാങ്കേ... എല്ലാം ശരിയാകുമ്പോഴേയ്ക്കും എല്ലാം നഷ്ടമാകുന്നു; ശശികല പക്ഷത്ത് നിന്ന് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വ പക്ഷത്തേക്ക് കൂറുമാറി

കനത്ത പ്രഹരം ഏല്‍പ്പിച്ച് കൊണ്ട് ശശികല പക്ഷത്ത് നിന്ന് രണ്ട് എംപിമാര്‍ കൂടി ഇന്ന് ഒ.പനീര്‍ശെല്‍വ പക്ഷത്തേക്ക് കൂറുമാറി. തൂത്തൂകുടി എംപി ജയ്‌സിംഗ് ത്യാഗരാജും വേലൂര്‍ എംപി സെങ്കുട്ടുവനും പനീര്‍സെല്‍വത്തെ പിന്തുണയറിയിച്ചു. ഇതോടെ, പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം അഞ്ചായി. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റു എംപിമാര്‍.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്ക് പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാര്‍. നടന്‍ ശരത് കുമാറും പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.
https://www.facebook.com/Malayalivartha


























