ഡല്‍ഹിയില്‍ വ്യവസായ സഹോദരങ്ങള്‍ കൊല്ലപ്പെട്ട നിലയില്‍

ഡല്‍ഹിയില്‍ ഇരട്ടകൊലപാതകം. സഹോദരങ്ങളായ വ്യവസായികളെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാജ്കുമാര്‍ മന്‍ചന്ദ(53), ദേവേന്ദ്ര മന്‍ചന്ദ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓള്‍ഡ് ഡല്‍ഹിയിലെ മോറി ഗേറ്റിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും രോഹിണി സ്വദേശികളാണെന്നു പോലീസ് അറിയിച്ചു.
കൊലപാതകത്തിനുശേഷം വീട്ടുജോലിക്കാരില്‍ രണ്ടു പേരെ കാണാതായിട്ടുണ്ടെന്ന് നോര്‍ത്ത് ഡിസിപി ജതിന്‍ നര്‍വാള്‍ വ്യക്തമാക്കി. ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























