രാഷ്ട്രീയ വടംവലികള്‍ക്കിടെ തമിഴ്‌നാട്ടില്‍ കൃഷിമന്ത്രിയെ കാണാനില്ലെന്ന് പരാതി

രാഷ്ട്രീയ ബഹളത്തിനിടെ തമിഴ്‌നാട്ടില്‍ കൃഷിമന്ത്രിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ശശികലയും കുടുംബവും കൃഷിമന്ത്രി ആര്‍ ദുരൈകണ്ണിനെ ഒളിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ കാണാനില്ലെന്നും കാട്ടി മഗാലിംഗം എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് പാര്‍ട്ടി എംഎല്‍എമാരെ ശശികല പാര്‍പ്പിച്ചിരിക്കുന്നത്. ദുരൈകണ്ണും ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് നിഗമനം. എന്നാല്‍, മന്ത്രിസഭ ഉണ്ടാക്കാന്‍ തന്നെ ക്ഷണിക്കാത്ത ഗവര്‍ണ്ണര്‍ക്കെതിരെ ശശികല കഴിഞ്ഞ ദിവസം രൂക്ഷമായ പരാമര്‍ശം നടത്തിയിരുന്നു.
എഡിഎംകെയെ പിളര്‍ക്കാനാണ് ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതെന്ന് കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എഡിഎംകെ എംഎല്‍എമാരെ കണ്ടശേഷം ശശികല പറഞ്ഞു. ഇതിനിടെയും ശശികല ക്യാമ്പില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha


























