മേഘാലയയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

മേഘാലയയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളാപയമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ 9.35നാണ് ഈസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ ഭൂചലനമുണ്ടായത്.
രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാണ്ട്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ ലോകത്ത് ഏറ്റവുമധികം ഭൂചലന സാധ്യതയുള്ള ആറ് പ്രധാന സ്ഥലങ്ങളിലൊന്നായാണ് ഭൂകമ്പ ശാസ്ത്രജ്ഞര്‍ പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha


























