എംഎല്‍എമാര്‍ എത്രപേരുണ്ടെന്നറിയണമെങ്കില്‍ എണ്ണി നോക്കിക്കോളൂ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശികല

അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്നത്. അല്ലാതെ എംഎല്‍എമാര്‍ തടങ്കലില്‍ അല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികല. പാര്‍ട്ടി സന്തുഷ്ട കുടുംബമെന്ന പോലെ ഒറ്റക്കെട്ടാണെന്നും റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷം ശശികല പറഞ്ഞു. എംഎല്‍എമാരെ ചിലര്‍ ഭീഷണിപ്പെടുത്തുണ്ട്. പാര്‍ട്ടിയുടെ ശത്രുക്കള്‍ കള്ളം പ്രചരിപ്പിക്കുയാണ്. എംഎല്‍എമാര്‍ അവരുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ കുടുംബത്തോടും കുട്ടികളോടും സ്ഥിരമായി സംസാരിക്കുന്നുണ്ടെന്നും ശശികല പറഞ്ഞു.
കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു ശശികല മാധ്യമങ്ങളെ കണ്ടത്. എല്ലാവരും ഇവിടെ സ്വതന്ത്രരായി ഇരിക്കുകയാണെന്നും, പുറത്തു പോയവര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ശശികല പറഞ്ഞു. എത്ര എംഎല്‍എമാര്‍ കൂടെയുണ്ട് എന്ന ചോദ്യത്തിന് എണ്ണി നോക്കിക്കൊളാനായിരുന്നു ശശികലയുടെ മറുപടി. കല്‍പ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎല്‍എമാരെയും കൂവത്തൂരിലെത്തിച്ചാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച അവസാനിച്ചത്. ഇന്നലെയും ശശികല റിസോര്‍ട്ടിലെത്തി മൂന്നു മണിക്കൂറോളം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























