ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ ആലപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ചന്ദ്രശേഖര്‍ കനൗജയാണ് മരിച്ചത്. അബേദ്കര്‍ നഗറില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ചന്ദ്രശേഖര്‍ ഉടന്‍ മരണമടഞ്ഞു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടെയാണ് ചന്ദ്രശേഖര്‍ മരിച്ചത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സിറ്റിംഗ് എം.എല്‍.എ ഭീം പ്രസാദിനെതിരെയാണ് എസ്.പി ചന്ദ്രശേഖറിന് സീറ്റ് നല്‍കിയത്.
https://www.facebook.com/Malayalivartha
























