അതിര്‍ത്തി ലംഘിച്ച് കടന്നെത്തിയ പാക് പൗരനെ ബിഎസ്എഫ് തിരിച്ചയച്ചു

അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്ന പാക്കിസ്ഥാന്‍ സ്വദേശിയെ ബിഎസ്എഫ് തിരിച്ചയച്ചു. പാകിസ്ഥാന്‍ പൗരനായ മൊഹമ്മദ് അലി എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്.
വെള്ളിയാഴ്ച പഞ്ചാബിലെ ഫിരോസ്പൂര്‍ മേഖലയിലെ ഔട്ട് പോസ്റ്റില്‍നിന്നുമാണ് മൊഹമ്മദ് അലിയെ ബിഎസ്എഫ് പിടികൂടിയത്. ഇയാള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണിലെത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























