നാന്‍ ഉങ്കള്‍ ഒപിഎസ്... മോഡി ഭക്തനായി മോടികൂട്ടി ഭരണം നിലനിര്‍ത്താന്‍ പനീര്‍സെല്‍വം തെരഞ്ഞെടുത്ത വഴി

മോഡിയുടെ ആശീര്‍വാദത്തോടെ തമിഴ്‌നാട് ഭരണം നിനിര്‍ത്താന്‍ ശ്രമിക്കുന്ന പനീര്‍ ശെല്‍വം തെരഞ്ഞെടുത്തതും മോഡിയുടെ വഴി. ജനങ്ങളുടെ പിന്തുണ തേടിയുള്ള പ്രചരണത്തില്‍ സോഷ്യല്‍ മീഡിയയെ വിജയകരമായി ഉപയോഗിക്കുകയാണ് പനീര്‍സെല്‍വം ക്യാമ്പ്. വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ ഇപ്പോള്‍ ഒപിഎസ് തരംഗമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മോഡിയും അതിന് വളരെ മുന്‍പ് ഒബാമയും പയറ്റിയ അതേ അടവ്. പ്രസ് മീറ്റിനേക്കാള്‍ ജനകീയമാകാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുമെന്ന കണക്കുകൂട്ടല്‍ ഇതു വരെ പിഴച്ചിട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. നാന്‍ ഉങ്കള്‍ ഒപിഎസ് എന്ന് തുടങ്ങുന്ന 38 സെക്കന്റുള്ള വോയ്‌സ് മെസ്സേജ് രണ്ടു ദിവസം കൊണ്ട് അനേക ലക്ഷം പേരില്‍ എത്തി.
നിര്‍ബന്ധം കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിങ്ങളുടെ പിന്തുണ തുടര്‍ന്നുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് സന്ദേശം. സപ്പോര്‍ട്ട് ഒപിഎസ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ക്യാമ്പെയ്‌നുകളും ശക്തമായി നടക്കുന്നു. ഒപിഎസിന് പിന്തുണ അറിയിച്ചുള്ള മിസ്ഡ് കോള്‍ ക്യാമ്പെയ്‌നും എസ്എംഎസ് ക്യാമ്പെയ്‌നും വിജയമായിരുന്നു.
ആദ്യ രണ്ടു ദിവസത്തിനിടെ 30 ലക്ഷം മിസ്ഡ് കോളുകള്‍ ലഭിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടര ലക്ഷവും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നര ലക്ഷവും ഇതിലുള്‍പ്പെടും. സോഷ്യല്‍ മീഡിയയിലെ പോരാട്ടത്തില്‍ ശശികലയെക്കാള്‍ ഏറെ മുന്നിലാണ് ഒപിഎസ്.
https://www.facebook.com/Malayalivartha
























