തര്‍ക്കത്തിനൊടുവില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. 150 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ ക്രൂരകൃത്യം ചെയ്യാനിടയാക്കിയത്. കൃഷ്ണാനഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ദേബാശിഷ് ഭൗമിക് (14) ആണ് കൊല്ലപ്പെട്ടത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളായ രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്. പ്രതികള്‍ക്ക് 150 രൂപ കടമായി ദേബാശിഷ് നല്‍കിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദേബാശിഷിനെ തലയില്‍ മദ്യക്കുപ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. സമീപത്തെ ഒരുകുഴിയില്‍ മൃതദേഹം മറവുചെയ്ത ശേഷം പ്രതികള്‍ വീട്ടിലേക്ക് മടങ്ങി. എട്ടാം തീയതി വൈകുന്നേരം സൈക്കിളില്‍ വീട്ടില്‍നിന്നും കളിക്കാനായിപോയ ശേഷം ദേബാശിഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കുകയും ഇതേ തുടര്‍ന്ന് അന്വേഷിച്ചു വരികയുമായിരുന്നു.
വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി ഹെലിപാഡിനു സമീപം കുറ്റിക്കാട്ടില്‍ ശനിയാഴ്ച പോലീസ് ദേബാശിഷിന്റെ സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ ദേബാശിഷും കൂട്ടുകാരും എട്ടാം തീയതി വൈകുന്നേരം ഇവിടെ എത്തിയിരുന്നതായി മനസിലായി. ഇതേ തുടര്‍ന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കഥകളെല്ലാം വെളിച്ചത്തായി.
https://www.facebook.com/Malayalivartha
























