Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

എംജി.ആര്‍.അനുയായികളും ശശികലയും

14 FEBRUARY 2017 10:12 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോരാട്ടം ഒ.പനീര്‍സെല്‍വവും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലാണെങ്കില്‍ അണിയറയില്‍ എംജിആര്‍ അനുയായികളും മന്നാര്‍ഗുഡി സംഘവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. എംജിആറിന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നവരാണ് ഇപ്പോള്‍ പനീര്‍സെല്‍വത്തിനു പിന്നിലുള്ളത്. മറുപക്ഷത്തിന്റെ നിയന്ത്രണം ശശികലയുടെ കുടുംബാംഗങ്ങള്‍ക്കും പനീര്‍സെല്‍വത്തോടു താല്‍പര്യമില്ലാത്ത നേതാക്കള്‍ക്കുമാണ്.

അണ്ണാ ഡിഎംകെയുടെ രൂപീകരണസമയത്ത് എംജിആറിനുപോലും ഉപദേശങ്ങള്‍ നല്‍കിയിട്ടുള്ള ഇ.മധുസൂദനനാണ് പനീര്‍സെല്‍വം പക്ഷത്തെ പ്രധാനി. പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തെ ശശികല പുറത്താക്കി.പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായിരുന്നു മധുസൂദനന്‍. മുന്‍ നിയമസഭാ സ്പീക്കര്‍ പി.എച്ച്.പാണ്ഡ്യന്‍, മുന്‍ മന്ത്രിമാരായ കെ.പി.മുനുസാമി, നത്തം ആര്‍.വിശ്വനാഥന്‍, സി.പൊന്നയ്യന്‍ എന്നിവരാണ് അവിടത്തെ രാഷ്ട്രീയ ആസൂത്രകര്‍. പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടവരാണ് ഇവരില്‍ പലരും.

ശശികല പക്ഷത്തുനിന്ന് ആളുകളെ ആകര്‍ഷിക്കുന്നതിനു നേതൃത്വം കൊടുക്കുന്നതു മന്ത്രി കെ.പാണ്ഡ്യരാജനും രാജ്യസഭാംഗം വി.മൈത്രേയനുമാണ്. ആര്‍.നടരാജ് ഉള്‍പ്പെടെയുള്ള ചില എംഎല്‍എമാരുമായി പാണ്ഡ്യരാജന്‍ ചര്‍ച്ച നടത്തി. ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതു മൈത്രേയനാണ്. കഴിഞ്ഞ ദിവസവും മൈത്രേയന്‍ ഗവര്‍ണറെ കണ്ടിരുന്നു. പാര്‍ട്ടിയുടെ ജില്ലാ, പ്രാദേശിക നേതാക്കളുമായും പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ശശികല പക്ഷത്തു ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം.തമ്ബിദുരൈയാണു പ്രധാന ആസൂത്രകന്‍. കെ.എ.സെങ്കോട്ടയ്യന്‍, എടപ്പാടി കെ.പളനിസാമി, ആര്‍.വൈദ്യലിംഗം എന്നിവരാണ് എംഎല്‍എമാരെ ഏകോപിപ്പിക്കുന്നത്. അണിയറയിലെ ചരടുവലികളില്‍ പ്രധാനികള്‍ ശശികലയുടെ കുടുംബാംഗങ്ങള്‍തന്നെയാണ്. മഹാബലിപുരം കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാര്‍ ചോര്‍ന്നുപോകാതിരിക്കാനുള്ള ചുമതല ശശികലയുടെ സഹോദരപുത്രന്‍മാരായ ടി.ടി.വി.ദിനകരന്‍, ഡോ. എസ്.വെങ്കടേഷ് എന്നിവര്‍ക്കാണെന്നാണു സൂചന. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. എംഎല്‍എമാര്‍ ഇനിയും കൊഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കുകയാണു ലക്ഷ്യം.

അതേസമയം, കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചു ശശികല പക്ഷത്തെ പ്രമുഖ നേതാവായ മുന്‍ എംഎല്‍എ വി.പി.കലൈരാജനെതിരെ കേസെടുത്തു. പനീര്‍സെല്‍വത്തിനെതിരെ അദ്ദേഹം നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്നാണു കേസ്. അണ്ണാ ഡിഎംകെ സൗത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയാണു കലൈരാജന്‍. തനിക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണു കേസെന്നു കലൈരാജന്‍ ആരോപിച്ചു. 

യുപി, കര്‍ണാടക കേസുകളിലെ വിധി മാതൃകയാക്കാന്‍ ഗവര്‍ണര്‍ക്ക് ഉപദേശം. തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയില്‍നിന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനു നിയമോപദേശം ലഭിച്ചു. 1998ല്‍ സമാന സാഹചര്യം യുപിയിലുണ്ടായപ്പോള്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതാണ് നിയമോപദേശം.

തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ഒരേ പോലെ ഭൂരിപക്ഷത്തിനുള്ള അവകാശ വാദം ഉന്നയിക്കുകയാണ്. 98ല്‍ യുപിയില്‍ കല്യാണ്‍ സിങ്ങും വിമത നേതാവ് ജഗദംബികാ പാലും ഇതുപോലെ ഭൂരിപക്ഷം അവകാശപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങ്ങിനെ ഗവര്‍ണര്‍ രമേഷ് ഭണ്ഡാരി പുറത്താക്കി. തുടര്‍ന്ന് ജഗദംബികാ പാല്‍ മുഖ്യമന്ത്രിയായി. എന്നാല്‍ കല്യാണ്‍സിങ് ഇതിനെതിരെ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണു കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ജഗദംബികാ പാല്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. തുടര്‍ന്ന് കല്യാണ്‍ സിങ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. ജഗദംബികാ പാല്‍ മൂന്നു ദിവസം മാത്രമേ മുഖ്യമന്ത്രിയായിരുന്നുള്ളൂ.

കര്‍ണാടകയിലെ എസ്.ആര്‍.ബൊമ്മെ കേസില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും സമാനമായ എല്ലാ സാഹചര്യത്തിലും അടിസ്ഥാനമായി സ്വീകരിക്കുന്നുണ്ട്. ഒരു സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയ്ക്കുള്ളിലാണ് എന്നായിരുന്നു ആ വിധി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (5 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (5 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (5 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (5 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (6 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (6 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (6 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (8 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (8 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (8 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (9 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (9 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (9 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (9 hours ago)

Malayali Vartha Recommends