ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാന്‍. പാക് അധീന കാഷ്മീരിലെ ബീംബര്‍ ജില്ലയിലെ തോബ് സെക്ടറിലാണ് വെടിവയ്പുണ്ടായതെന്ന് പാക് സൈന്യം അറിയിച്ചു.
ഇന്ത്യ പ്രകോപനമൊന്നും കൂടാതെ വെടിവച്ചുവെന്നാണ് പാക് സൈന്യത്തിന്റെ ആരോപണം.
https://www.facebook.com/Malayalivartha
























