ശശികലയ്ക്ക് വന്‍ തിരിച്ചടി; ഹൈക്കോടതി വിധി റദ്ദാക്കി; വരുന്നത് 4 വര്‍ഷം തടവുശിക്ഷ

ശശികലയ്ക്ക് വന്‍ തിരിച്ചടിയായി സുപ്രീം കോടതി വിധി. ഹൈക്കോടതി വിധി റദ്ദാക്കാനാണ് സൂപ്രീം കോടതി തീരുമാനം. 4 വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധിയാണ് വന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. ഈയാഴ്ച തന്നെ വിധി പ്രസ്താവിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ചെന്നൈ നഗരത്തില്‍ ഉള്‍പ്പെടെ സുരക്ഷ കര്‍ശനമാക്കി. പോയസ് ഗാര്‍ഡനിലും റിസോര്‍ട്ടിലും സുരക്ഷ കര്‍ശനമാക്കി. തമിഴ്‌നാട് ഫിഷറീസ് മന്ത്രി ജയകുമാറും കോവത്തൂരിലേക്ക് പുറപ്പെട്ടു.
https://www.facebook.com/Malayalivartha
























