ഇത് പനീര്‍ശെല്‍വത്തിന്റെ വിജയം; തമിഴ് ജനത ആഗ്രഹിച്ചത് തന്നെ സംഭവിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരമോന്നത കോടതിയുടെ സുപ്രധാന വിധി വന്നതോടെ ഇനി ഒ.പനീര്‍സെല്‍വത്തിന്റെ ഊഴം. ജയലളിതയുടെ മരണശേഷം തമിഴ് ജനതയെ നയിക്കാന്‍ ഇനിയാരെന്ന ചോദ്യം ബാക്കി നില്‍ക്കെയാണ് വിശ്വസ്തനായ പാനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ ജയലളിതയുടെ തോഴി എന്നറിയപ്പെടുന്ന ശശികലയുടെ തനിരൂപമാണ് പിന്നീട് കാണാന്‍ സാധിച്ചത്.
പനീര്‍സെല്‍വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെക്കൊണ്ട് രാജി വെയ്പ്പിക്കാനാണ് ശശികല ശ്രമിച്ചത്. തന്റെ കൂടെ നില്‍ക്കുന്നതിന് ഭൂരിപക്ഷം എം.എല്‍.എമാരെയും തന്റെ കൂടെ നിര്‍ത്തി അധികാരം അട്ടിമറിക്കാന്‍ അവര്‍ ശ്രമിച്ചു. അതിനായി എം.എല്‍.എമാരെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചു. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ശശികലയുടെ അനുയായികള്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഇരുപതോളം എം.എല്‍.എമാര്‍ ആരോപിച്ചതായി സ്ഥീകരിക്കാത്ത വാര്‍ത്തയുണ്ടായിരുന്നു.
മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ പുതിയ പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടൈയനെയോ മന്ത്രിമാരില്‍ ഒരാളായ ഇടപ്പാടി കെ. പളനിസ്വാമിയേയോ മുന്‍നിര്‍ത്തി കരുനീക്കാനും ശശികല ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.എം.എല്‍.എമാരും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളും പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. രാജ്യസഭാംഗവും വില്ലുപുരം ജില്ലാ പ്രസിഡന്റുമായ ആര്‍. ലക്ഷ്മണനും ശശികലയെ എതിര്‍ത്തതു ശ്രദ്ധേയമായി.
രാഷ്ട്രീയലോകം ആകാംഷയോടെ കാത്തിരുന്ന വിധി പുറത്തുവന്നതോടെ ഒ.പനീര്‍ശെല്‍വം തമിഴ്‌നാട്ടില്‍ കൂടുതല്‍ കരുത്തനാകുമെന്ന് ഉറപ്പായി. ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ശശികലയ്ക്ക് കഴിയില്ല. 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയാതെ വരും. ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി ആരംഭത്തില്‍ തന്നെ അടഞ്ഞ അവസ്ഥയിലായി.
https://www.facebook.com/Malayalivartha
























