വിധികേട്ട് പൊട്ടിക്കരഞ്ഞു ശശികല; അനധികൃത സ്വത്തുകേസില്‍ ശശികല ജയിലിലേക്ക്..

കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംപിമാര്‍ക്കൊപ്പം മന്ത്രി സ്ഥാനത്തെത്തുമെന്ന സ്വപ്നവും കണ്ട് സന്തോഷിച്ചുല്ലസിച്ച ശശികലയെ നിനച്ചിരിക്കാതെ തേടിയെത്തിയത് അനധികൃത സ്വത്തു സമ്പാദന കേസില്‍ നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയും. വിധിക്കട്ടെ ശശികലയ്ക്ക് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളു. വളരെ വികാരപരമായാണ് ശശികല ഇതിനെ അഭിമുഖീകരിക്കുന്നത്. തനിക്കു പകരക്കാരനായി വരുന്ന നേതാവിനെ എല്ലാവിധ പിന്തുണയും നല്‍കണമെന്നും ശശികല പറഞ്ഞു. ശശികല ജയിലിലാകുന്നതിന് കാരണം ഇങ്ങനെ.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികല നാലു വര്‍ഷം തടവ് അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം. 2015ല്‍ കര്‍ണാടക ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

20 വര്‍ഷം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 1991-'96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പരാതി നല്കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ശശികല, ജയയുടെ വളര്‍ത്തുമകനായിരുന്ന സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും പ്രതികളായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും.

പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു. അതേ സമയം, അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു വൈകിപ്പിച്ചത് ഈ കേസില്‍ വിധി വരുന്നതിനു വേണ്ടിയായിരുന്നുവെന്നു വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha
























