സത്യം ജയിക്കുമെന്ന് പറഞ്ഞില്ലേ...

ഒടുവില്‍ സത്യം ജയിച്ചു. ഇത് വഴിവിട്ട് പണമുണ്ടാക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ്. രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും.
ശശികലയെ തടവിനു ശിക്ഷിച്ച വിചാരണ കോടതി വിധി ശരിവയ്ക്കുമ്പോള്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പേന തുമ്പിലുണ്ടായിരുന്നത് മഷിയല്ല, ദൈവം തന്നെയാണ്.
സത്യം ജയിക്കുമെന്ന് പറയുമ്പോള്‍ പലരും പരിഹസിക്കാറുണ്ട്. പുച്ഛിക്കാറുണ്ട്. സത്യം ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ അചഞ്ചലമായി നില്‍ക്കും. ഒടുവിലത്തെ വിധി അവര്‍ക്ക് അനുകൂലമാവുമെന്ന നിമിഷത്തിനുള്ള കാത്തിരിപ്പാണ് പിന്നീട്.
ഇന്ത്യയില്‍ അഴിമതി സര്‍വവ്യാപിയാണ്.അധികാരത്തിലെത്തുന്നത് തന്നെ അഴിമതി നടത്താനാണെന്നാണ് പൊതുപ്രവര്‍ത്തകരുടെ വിശ്വാസം. കണ്ണുകള്‍ മൂടി കെട്ടി നടത്തുന്ന അഴിമതി എന്ന കണ്‍കെട്ട് വിദ്യ ദൈവം കാണുന്നുണ്ടെന്ന് പലരും ഓര്‍ക്കാറില്ല.
സമാനമായ സാഹചര്യം മുമ്പ് കേരളത്തിലും ഉണ്ടായിട്ടുണ്ട്. ഇടമലയാര്‍ കേസിലായിരുന്നു അത്. കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ അഴിമതി കേസില്‍ വിചാരണ കോടതി ശിക്ഷിച്ചു. വിചാരണ കോടതി ജഡ്ജി, പിന്നീട് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി തീര്‍ന്ന ആര്‍.നടരാജനായിരുന്നു. കേരള ഹൈക്കോടതി പിള്ളക്കൊപ്പം നിന്നപ്പോള്‍ സുപ്രീം കോടതി, വിചാരണ കോടതി ഉത്തരവ് ശരിവച്ചു.
ഇന്ത്യയിലെ നീതിന്യായ ചരിത്രത്തില്‍ വിചാരണ കോടതികളാണ് സാധാരണ ഗതിയില്‍ സത്യസന്ധവും സുതാര്യവുമായി വിധികള്‍ പാസാക്കാറുള്ളത്. മേല്‍ കോടതികള്‍ പലപ്പോഴും ശരിയായ ഹോം വര്‍ക്കോടു കൂടി പാസാക്കുന്ന ഉത്തരവ് റദ്ദാക്കാറുമുണ്ട്. ഹൈക്കോടതികള്‍ വിചാരണ കോടതി ഉത്തരവ് റദ്ദാക്കുന്നത് പതിവാണ്.
അഴിമതിക്കെതിരാണ് സുപ്രീം കോടതിയുടെ പൊതു നിലപാട്. പനീര്‍ശെല്‍വത്തിനെ പോലെരു അടിമ മനോഭാവക്കാരനെ കുതികാല്‍ വെട്ടിയതിനുള്ള ശിക്ഷയാണ് ശശികലക്ക് കിട്ടിയത്.
അഴിമതി നടത്താന്‍ പൊതുരംഗത്തിറങ്ങുന്നവര്‍ക്ക് ശശികലയുടെ തലയിലെഴുത്ത് ഒരു പാഠമായി തീരട്ടേ...
https://www.facebook.com/Malayalivartha
























