വേദനയോടെ ശശികല വിടപറയുന്നു... മുഖ്യമന്ത്രിയാകാന്‍ സര്‍വ അടവും പയറ്റിയ ശശികലയ്ക്ക് സുപ്രീം കോടതി കടിഞ്ഞാണിട്ടു; 4 വര്‍ഷം തടവും 10 കോടി പിഴയും; എല്ലാം നേടി പനീര്‍ ശെല്‍വം

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ജയിലിലേക്ക്. പനീര്‍ ശെല്‍വത്തിന് ഇനി ശക്തമായി ഭരിക്കാം. ശശികല ഉള്‍പ്പെടെ നാലുപേരെ ശിക്ഷിച്ച ബെംഗളൂരുവിലെ വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ബെംഗളൂരു വിചാരണകോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇവരെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ശശികല ശ്രമിക്കുന്നതിനിടെയാണു രാഷ്ട്രീയമായി 21 വര്‍ഷത്തോളം ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസിലെ വിധി വന്നിരിക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തില്‍ ശശികലയ്ക്ക് 10 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍നിന്നു മല്‍സരിക്കാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.
ശശികല ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയത് അഴിമതി തന്നെയാണെന്ന് വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി. പ്രേരണക്കുറ്റം, ഗൂഢാലോചന എന്നിവയും തെളിഞ്ഞെന്നും കോടതി അറിയിച്ചു. നേരത്തേ, അഴിമതിക്കേസല്ല ആദായനികുതി കേസ് ആയി ഇതു പരിഗണിക്കണമെന്ന് ശശികലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം, ഇതു ചരിത്രവിധിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഴിമതിവിരുദ്ധ പോരാട്ടത്തിലെ ചരിത്രവിധിയെന്നു കര്‍ണാടക സര്‍ക്കാരും പ്രതികരിച്ചു.
ജയലളിത, ശശികല, ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍. സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്ക് 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതിയാണു നാലുവര്‍ഷം തടവും പിഴയും വിധിച്ചത്. ഇതില്‍ ജയലളിത 100 കോടിയും ശശികലയും മറ്റു പ്രതികളും 10 കോടി രൂപവീതവും പിഴ അടയ്ക്കണമായിരുന്നു. എന്നാല്‍ 2015ല്‍ കര്‍ണാടക ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്ന പരാതിയെ തുടര്‍ന്നാണു കേസ് കര്‍ണാകടയിലെ കോടതിയിലേക്കു മാറ്റിയത്.
വിചാരണക്കോടതി വിധിയനുസരിച്ചു ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ ബാക്കി തടവാണു ശശികലയ്ക്കും കൂട്ടര്‍ക്കും അനുഭവിക്കേണ്ടി വരിക. അതായതു മൂന്നും വര്‍ഷവും ആറു മാസവും തടവുശിക്ഷകൂടി ശശികലയും ബന്ധുക്കളും അനുഭവിക്കണം.
ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 1991-1996 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പരാതി നല്‍കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്. അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























