Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ജയലളിതയുടെ നിഴലായി നടന്ന തോഴി ഇരുട്ടിലേക്ക്

14 FEBRUARY 2017 12:24 PM IST
മലയാളി വാര്‍ത്ത

എം.ജി.ആറും ജയലളിതയും ശൂന്യമാക്കിയ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക പ്രസ്ഥാനത്തിന് വ്യക്തികേന്ദ്രീകൃത നിയമാവലി ഇല്ലാതാവുകയാണ്. എക്കാലവും ജയലളിതയുടെ നിഴലായി നടന്ന ശശികലയ്ക്ക് മുന്നില്‍ അഴികളല്ലാതെ മറ്റൊന്നുമില്ല. ദുര്‍ബലനെന്ന് എല്ലാവരാലും വാഴ്ത്തപ്പെട്ട പനീര്‍ശെല്‍വം തല്‍ക്കാലത്തേക്കെങ്കിലും അമരക്കാരനായി മാറുകയാണ്. മണ്ണാര്‍ഗുഡി മാഫിയയുടെ മുഖമെന്ന് അറിയപ്പെട്ട ശശികലയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല. റിസോര്‍ട്ടുകളില്‍ അടച്ചുവെക്കപ്പെട്ട ജനപ്രതിനിധികള്‍ അവര്‍ക്കിഷ്ടപ്പെട്ട കൂടുകളിലേക്ക് ചേക്കേറും. എത്ര പേര്‍ ശശികലയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം.


ഒരു തരത്തില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. എം.ജി.ആറിന്റെ ശവമഞ്ചത്തില്‍നിന്ന് വലിച്ചെറിയപ്പെട്ട ജയലളിത അധികാര രാഷ്ട്രീയത്തിന്റെ ആല്‍മരമായി മാറിയെങ്കില്‍ മറവിയിലേക്കു മറഞ്ഞത് എം.ജി.ആറിന്റെ പത്‌നി ജാനകി രാമചന്ദ്രനാണ്. ശശികലയെയും കാത്തിരിക്കുന്നത് ജാനകിയുടെ വിധി തന്നെയായിരിക്കും. വര്‍ഷങ്ങളായി ജയലളിതയ്ക്കു പിന്നില്‍ അധികാരത്തിന്റെ ഇടനാഴികള്‍ നിയന്ത്രിച്ച ശശികലയ്ക്ക് മറ്റൊരാളെ മുന്നില്‍ നിര്‍ത്തി ഒന്നും നേടാനാവില്ല. നാലു വര്‍ഷം മാത്രമാണ് ശിക്ഷയെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് 10 വര്‍ഷമെങ്കിലും കാത്തിരിക്കണം. അപ്പോഴേക്കും തമിഴ് മണ്ണില്‍ ഒരു പാട് മഴയും വെയിലും പതിഞ്ഞിട്ടുണ്ടാകും.



ഡിസംബര്‍ ആറിന് പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍നിന്ന് രാജാജിഹാളിലേക്കും അവിടെനിന്ന് മറീന ബീച്ചിലെ എം.ജി.ആര്‍. മെമ്മോറിയല്‍ കോംപ്‌ളസിലേക്കും ജയലളിതയുടെ മൃതദേഹം കൊണ്ടു പോകുമ്പോള്‍ അധികാര ബിംബം പോലെ തൊട്ടടുത്ത് ശശികലയും ഉറച്ചുനിന്നിരുന്നു. ഒരു ക്യാമറക്കണ്ണിനും മാറ്റി നിര്‍ത്താന്‍ കഴിയാത്ത നിതാന്ത സാന്നിധ്യമായിരുന്നു അവര്‍. ജയലളിതയുടെ യാത്രാമൊഴി ചാനലുകളില്‍ തകര്‍ത്തോടുമ്പോള്‍ തോഴി ശശികലയെ പരാമര്‍ശിക്കാതെ ഒരു  മാധ്യമ പ്രവര്‍ത്തകനും മാധ്യമ നിരീക്ഷകനും സൈന്‍ ഓഫ് പറയാന്‍ സാധിച്ചിരുന്നില്ല. ആ സാന്നിധ്യം ഒരു തോഴിയുടെ കൂറിന്റെ നിഴല്‍ മാത്രമായിരുന്നില്ല. അതൊരു പ്രഖ്യാപനമായിരുന്നു. ജയലളിത തമിഴകത്ത് ബാക്കി വെച്ച ആ വലിയ വിടവിന് ഒരു ബദല്‍ സാന്നിധ്യമായി താനുണ്ടെന്ന സൂചനയുടെ പ്രഖ്യാപനം. വാക്കുകളിലൂടെയല്ലെങ്കിലും ചലനങ്ങളിലൂടെ അവരത് ജനങ്ങളെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. 



സുപ്രീം കോടതി വിധിയോടെ ശശികലയുടെ ജീവിതത്തിലെ ചരിത്രനിമിഷങ്ങള്‍ എല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുകയാണ്. എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതോടെ ചിന്നമ്മ അമ്മയാവാനുള്ള ദൂരം വിദൂരമല്ലന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 1987ല്‍ എം.ജി.ആര്‍. വിട പറഞ്ഞപ്പോള്‍ നേരിട്ടതു പോലെ വലിയ പ്രതിസന്ധിയാണ് ജയലളിതയുടെ വിടവാങ്ങലിനു ശേഷം എ.ഐ.എ.ഡി.എം.കെ. നേരിട്ടത്. ജയലളിതയക്ക് ശേഷം പാര്‍ട്ടിയിലെ രണ്ടാമനാര് മൂന്നാമനാര് എന്നതിനു പോലും ഉത്തരമില്ലായിരുന്നു. ആ സന്ദര്‍ഭത്തില്‍ തോഴി എന്നതിനപ്പുറത്ത് ഒരു രാഷ്ട്രീയ നേതാവ് അല്ലാഞ്ഞിട്ടു കൂടി ഉറ്റ തോഴിയായ ശശികലയ്ക്കു ചുറ്റിലുമായി കറങ്ങി ശശികല തന്നെ വിശേഷിപ്പിച്ച ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടി. 1982-ല്‍ ഗുഡല്ലൂര്‍ ജില്ലയിലെ ഉച്ചക്കഞ്ഞി വികരണ പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജയലളിത. 

രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന ജയലളിതയുടെ വഴി എളുപ്പമാക്കാന്‍ സഹായങ്ങള്‍ ചെയ്യണമെന്ന് കുഡല്ലൂര്‍ കളക്ടര്‍ വി.എസ്.ചന്ദ്രലേഖയ്ക്ക എം.ജി.ആര്‍. അന്ന് നിര്‍ദേശം നല്‍കിയിരുന്നു. ശശികലയുടെ ജീവിത വിധി നിര്‍ണയിച്ച ഘട്ടമായിരുന്നു അത്. ജില്ലയില്‍ ഒരു ചെറിയ വീഡിയോ പാര്‍ലര്‍ നടത്തുകയായിരുന്നു ശശികലയ്ക്ക് പബ്ലിക് റിലേഷന്‍ ഓഫീസറായിരുന്ന ഭര്‍ത്താവ് എം. നടരാജന്‍ വഴി പല പൊതു പരിപാടികളും പകര്‍ത്താന്‍ അവസരം ലഭിച്ചു.



1983-ല്‍ ജയലളിത സംഘടിപ്പിച്ച കൂറ്റന്‍ വനിത റാലിയുടെ മുഴുവന്‍ ചിത്രീകരണവും ശശികലയുടെ നേതൃത്വത്തിലാണ് നടന്നത്. പാര്‍ട്ടിനായികയോളവും പാര്‍ട്ടിയോളവും വളരാന്‍ ശശികലയ്ക്ക വേദിയൊരുങ്ങുന്നതങ്ങനെയാണ്. 1987ല്‍ എം.ജി.ആറിന്റെ മരണത്തോടു കൂടി പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് ശശികലയും ജയലളിതയ്ക്ക കൂട്ടായെത്തി. ജയലളിതയുടെ നിഴലായ് നിന്ന് തന്റെ സാമ്രാജ്യം ശശികല വിപുലപ്പെടുത്തുകയായിരുന്നു. ഉടൈ പിറവ സഹോദരി എന്നാണ് ജയലളിത ശശികലയെ വിശേഷിപ്പിച്ചത്.

1991ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ ശക്തിയാര്‍ജ്ജിച്ചത് ശശികലയാണ്.. പിന്നീട് ശശികലയുടെ മരുമകന്‍ വി.എന്‍. സുധാകരന്റെ കല്യാണ മാമാങ്കം തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവരുത്തി. വിവാഹത്തിന് വേണ്ടി ചെലവിട്ട കോടികളും സര്‍വ്വാഭരണ വിഭൂഷിതകളായി നിലകൊണ്ട ശശികലയുടെയും ജയലളിതയുടെയും ചിത്രങ്ങളും പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. 



കള്ളപ്പണക്കേസില്‍ പെട്ട് ശശികല അറസ്റ്റ് ചെയ്യപ്പെടുന്നത് 1996ലാണ്. 10 മാസത്തെ ജയില്‍ ശിക്ഷയും അന്നവര്‍ അനുഭവിക്കേണ്ടി വന്നു. ദേവഗൗഡ സര്‍ക്കാര്‍ കേന്ദ്ര ഭരണവും ഡി.എം.കെ. സംസ്ഥാന ഭരണവും കയ്യാളിയിരുന്ന അക്കാലത്ത് ജയലളിതയ്‌ക്കെതിരെ നിലകൊള്ളാന്‍ ശശികലയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും തന്റെ വിശ്വാസ്യതയ്ക്കും കൂറിനും കോട്ടം തട്ടിക്കാതെ അവര്‍ ജയലളിതയക്കൊപ്പം ഉറച്ചു നിന്നു. 

പക്ഷെ ആ ബന്ധത്തില്‍ രണ്ട് തവണ വിടവുകളുണ്ടായി. 1996-ലും 2011-ലും. ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന ശശികലയെ പുറത്താക്കുന്നതില്‍ വരെ എത്തിച്ചു ആ വിള്ളലുകള്‍. പക്ഷെ ജയലളിതയിലേക്കുള്ള ശശികലയുടെ ഓരോ മടങ്ങിപ്പോക്കും കൂടുതല്‍ ശക്തിയോടെയായിരുന്നു. തന്റെ അമ്മ ജീവനുണ്ടായിരുന്നെങ്കില്‍ തനിക്കു വേണ്ടി എന്തെല്ലാം ചെയ്യുമായിരുന്നോ അതെല്ലാമാണ് ശശികല തനിക്കു വേണ്ടി ചെയ്യന്നതെന്നു വരെ ജയലളിത ഒരിക്കല്‍ പറയുകയുണ്ടായി. 



ജയലളിതയുടെ പല സുപ്രധാന തീരുമാനങ്ങളുടെയും ഉറവിടം ആയിത്തീരുന്നതില്‍ വരെ ജയലളിതയ്ക്ക ശശികലയോടുള്ള വിശ്വാസ്യത വളര്‍ന്നു. 30 വര്‍ഷമായി ശശികല ജയയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രതികൂല ഘട്ടങ്ങളില്‍ ജയലളിത തിരിച്ചെത്തിയപോലെ തിരിച്ചു വരാനുള്ള രാഷ്ട്രീയ നേതൃപാഠവവും ബൗദ്ധികതയും ജീവിത സാഹചര്യയും ശശികലയ്ക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (5 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (5 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (5 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (5 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (6 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (6 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (6 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (8 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (8 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (8 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (9 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (9 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (9 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (9 hours ago)

Malayali Vartha Recommends