സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് വിധി പറയാന്‍ വേണ്ടി വന്നത് മിനിറ്റുകള്‍ മാത്രം!

ശശികല എന്ന ചിന്നമ്മയുടെ രാഷ്ട്രീയജീവിതത്തിന് അന്ത്യം കുറിക്കുന്നതിന് രണ്ട് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വേണ്ടിവന്നത് ഏതാനും മിനിറ്റുകള്‍ മാത്രം. വിധിപ്രസ്താവത്തില്‍ ഉടന്‍ തന്നെ ജഡ്ജിമാര്‍ അന്തിമ തീരുമാനത്തിലെത്തി വിധി നിര്‍ണ്ണയിക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി പദം കൊതിച്ചിരുന്ന ശശികലയ്ക്ക് നാലുവര്‍ഷം ജയില്‍ തടവും 10 കോടി രൂപ ഉടനടി പിഴയും കെട്ടിവയ്ക്കണം. ഹിയറിംഗിന് 5 മിനിട്ടു മുന്‍പ് വിധിനിര്‍ണയത്തിന്റെ സീല്‍ ചെയ്ത പാക്കറ്റ് കോര്‍ട്ട് നമ്പര്‍ ആറില്‍ എത്തുകയായിരുന്നു.
''ഇതൊരു വലിയ വിധിനിര്‍ണായകമാണ്, ഞങ്ങള്‍ ഇതിന്റെ അന്തിമ വിധിനിര്‍ണായകത്തിലേക്ക് കടക്കുകയാണ്''-ജസ്റ്റിസ് പിനാകി ചന്ദ്ര ബോസ് വായിച്ചു തുടങ്ങി. മറ്റൊരു ജഡ്ജിയായ അമിതാവ റോയ് വായിച്ചുതുടങ്ങി, ശശികലയും ജയലളിതയും 2015-ല്‍ കുറ്റക്കാരികളായി കണ്ടെത്തി അവരെ കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നു, എന്നാല്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപെടല്‍ മൂലം അന്ന് അവര്‍ മോചിതരായിരുന്നു. എന്നാല്‍ തങ്ങള്‍ ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്നും നാലുവര്‍ഷത്തേക്ക് ശശികലയെ ജയില്‍ തടവിന് ശിക്ഷിക്കുകയും 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് കല്‍പ്പിക്കുകയും ചെയ്യുന്നതായി വിധി പ്രസ്താവിച്ചു.
https://www.facebook.com/Malayalivartha
























