ഈ സാഹചര്യത്തില്‍ 'കുതിരക്കച്ചവട'ത്തിന് മുതിരില്ല: എം.കെ.സ്റ്റാലിന്‍

തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിന് മുതിരില്ലെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിസന്റ് എം.കെ. സ്റ്റാലിന്‍. പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉടന്‍ ഇടപെടണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ശശികലക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണ്. രാഷ്ട്രീയക്കാര്‍ ഇനി അഴിമിതി ചെയ്യാതെ പൊതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























