Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സെല്‍ഫിക്ക് നിന്നും സന്ദര്‍ശകര്‍ക്ക് ചോറുകൊടുത്തും പനീര്‍ശെല്‍വം

14 FEBRUARY 2017 01:11 PM IST
മലയാളി വാര്‍ത്ത

കൂവത്തൂരിലെ ഗോള്‍ഡന്‍ബേ റിസോര്‍ട്ടിലേക്ക് നീളുന്ന ഈസ്റ്റകോസ്റ്റ് റോഡിലെ ഒരു കിലോമീറ്റര്‍ നീളത്തില്‍ നിറയെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരക്കാണ്. ഞായറാഴ്ച മുതല്‍ റിസോര്‍ട്ടിലേക്ക് ഒരു ഈച്ചയെപോലും കടത്തിവിടാതെ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഇവര്‍. ഇവരുടെ സുരക്ഷാവലയം ഭേദിക്കാനും എംഎല്‍എമാരുമായി സംസാരിക്കാനും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അനേകം ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടതോടെയാണ് പോലീസ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. 

സുരക്ഷ ഒരുക്കിയിട്ടുള്ളത് തങ്ങള്‍ അല്ലെന്നും എല്ലാം എംഎല്‍എമാര്‍ സ്വകാര്യമായി ഏര്‍പ്പെടുത്തിയതാണെന്നും പോലീസ് പറഞ്ഞു. അതുപോലെ തന്നെ ഗോള്‍ഡന്‍ ബേ സ്വകാര്യ റിസോര്‍ട്ട് ആണെന്നും മാധ്യമങ്ങളെ അകത്തേക്ക് അയയ്ക്കരുതെന്ന് കര്‍ശന നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.


എംഎല്‍എമാരെ കാണാന്‍ ശ്രമം തുടരുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ഭടന്മാര്‍ കൈകാര്യം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് കയ്യേറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍മാരും നാട്ടുകാരും റോഡ് ഉപരോധിച്ച് സമരം നടത്തി. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും പിന്നാലെ ശശികല വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഒടുവില്‍ റിസോര്‍ട്ടില്‍ കയറാന്‍ മാധ്യമങ്ങളെ അനുവദിച്ചെങ്കിലും ആര്‍ക്കും എംഎല്‍എ മാരുടെ ചിത്രം പകര്‍ത്താനോ അവരുമായി സംസാരിക്കാനോ അവസരം കിട്ടിയില്ല. ഓരോ എംഎല്‍എമാര്‍ക്കുമൊപ്പം നൂറുകണക്കിന് പാര്‍ട്ടി അണികളും ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എംഎല്‍എമാര്‍ക്ക് അടുത്തേക്ക് എത്താതിരിക്കാന്‍ മനുഷ്യഭിത്തി തീര്‍ത്തായിരുന്നു അണികള്‍ എംഎല്‍എ മാരെ കൊണ്ടുപോയത്.


മറുവശത്ത് ഞായറാഴ്ചത്തെ വെളിപ്പെടുത്തലോടെ പനീര്‍ശെല്‍വത്തിന് അപ്രതീക്ഷിതമായി താരപദവി തേടി വന്നിരിക്കുകയാണ്. മുഖ്യ മന്ത്രിയുടെ ഗ്രീന്‍വേയ്‌സ് റോഡിലെ തെന്‍പെനൈ വീട്ടും പരിസരം കാര്‍ണിവല്‍ പോലെയായി. എഐഎഡിഎംകെ കൊടിക്ക് കീഴില്‍ അണികള്‍ പാട്ടും നൃത്തവും തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിയുമാണ്. ഞായറാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ അനേകരാണ് അദ്ദേഹത്തെ കാണാന്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ വസതി കാണുന്നതിന് പുറമേ പനീര്‍ശെല്‍വത്തെ കാണാനും അദ്ദേഹത്തിന് കൈകൊടുക്കാനും പറ്റുമെങ്കില്‍ ഒരു സെല്‍ഫിയെടുക്കാനും തിരക്കാണ്.


ഏഴ് ദിവസമായി ഇവിടെ കടുത്ത തിരക്കാണ്. സെല്‍ഫി എടുക്കുന്നതില്‍ നിന്നും സന്ദര്‍ശകരെ തടയാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിജയിക്കുന്നില്ല. അതേസമയം സന്ദര്‍ശകരുടെ കാറുകള്‍ക്ക് പുറമേ അവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം പോലീസ് അപ്പപ്പോള്‍ രേഖപ്പെടുത്തുന്നുണ്ട്. എംജിആറിന്റെ പാട്ടുകളും പനീര്‍ശെല്‍വത്തെക്കുറിച്ച് ജയലളിത നടത്തുന്ന പരാമര്‍ശങ്ങളും പനീര്‍ശെല്‍വത്തിന്റെ ഐടി വിഭാഗം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നു.



ആരാധകരുടെ ഒഴുക്ക് പ്രതീക്ഷിച്ച് തന്നെ പരിസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കയറി നില്‍ക്കാന്‍ പന്തലുകള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍, വിവിധ തരത്തിലുള്ള ഭക്ഷണം വെള്ളം എന്നിവയെല്ലാം കരുതിയിട്ടുണ്ട്. തന്നെ കാണാന്‍ വരുന്നവര്‍ വിശന്നും ദാഹിച്ചും പോകരുതെന്നാണ് പനീര്‍ശെല്‍വത്തിന്റെ നിര്‍ബ്ബന്ധം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (5 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (5 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (5 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (5 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (6 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (6 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (6 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (8 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (8 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (8 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (9 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (9 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (9 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (9 hours ago)

Malayali Vartha Recommends