ബിനാമി ഇടപാടുകളുടെ തോഴി വീണത് നരേന്ദ്ര മോദിയുടെ വലയില്‍

രാജ്യം കണ്ട ഏറ്റവും വല്യ ബിനാമി ഇടപാടുകളുടെ തോഴി വീണതിന് പിന്നില്‍ കരുത്തുറ്റ കരങ്ങളുണ്ട്. എല്ലാ രാഷ്ട്രീയക്കാരും ഇരുന്ന് കളികണ്ടപ്പോള്‍ അങ്ങ് ദില്ലിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും ശശികലയ്ക്ക് കിടക്കുവാന്‍ നല്ല ഒന്നാന്തരം കെണിയൊരുക്കുകയായിരുന്നു.
മുഖ്യമന്ത്രി കുപ്പായം തുന്നിവെച്ച് ഭൂരിപക്ഷം എം.എല്‍.എമാരുണ്ടായിട്ടും ഒരാള്‍ക്ക് സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയാകാന്‍ സാധിക്കാതിരുന്നത് ഇന്ത്യയില്‍ ആദ്യം. ഗവര്‍ണര്‍ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോയി എന്നാണ് എല്ലാവരും പറയുന്നത്. സത്യം അങ്ങനെയല്ല ഗവര്‍ണര്‍ ഭരണഘടനാപരമായ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയുടെ ഉപദേശം തേടുക സ്വാഭാവികം.
രാഷ്ട്രപതി സംസ്ഥാനങ്ങളുടെ വിഷയത്തില്‍ ജനാധിപത്യപരമായ് എപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രപതിലൂടെ നടപ്പാക്കുന്നു. ശശികല കേസിലെ നായകനും വില്ലനുമെല്ലാം നരേന്ദ്ര മോദിയാണ്. ജയയുടെ മരണത്തിനു പിന്നാലെ നരേന്ദ്ര മോഡി ശശികലക്കിട്ട് പണികൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു.
കൈയില്‍ ഒരു എം എല്‍ എ പോലുമില്ലാതിരുന്ന പനീര്‍സെല്‍വത്തെ മോദി ഇരുകൈയും നീട്ടി സ്വീകരിച്ചു. അദ്ദേഹത്തെ ശക്തനാക്കി ഇറക്കി. വെറും പാവ മുഖ്യമന്ത്രിയല്ലെന്നും ഭാവി തമിഴ്നാട് മുഖ്യമന്ത്രിയെന്നും വരെ പറഞ്ഞുവത്രേ. അവിടെനിന്നുമാണ് ശശികലക്കെതിരായ പോരാട്ടത്തിന്റെ തുടക്കം. അതുവരെ ചിന്നമ്മയെന്നു വിളിച്ച ശശികലയെ വീട്ടു വേലക്കാരിയെന്നു പനീര്‍ശെല്‍വം വിളിച്ചു.
ശശികലയുടെ കസേര തെറിപ്പിച്ചു എന്ന് മാത്രമല്ല എന്നന്നേക്കുമായി ആ യുഗം അവസാനിപ്പിക്കുകയായാണ്. ബിനാമി സ്വത്തുക്കളെല്ലാം ഇനി മോദി സര്‍ക്കാര്‍ പിടിച്ചെടുക്കും. 'അമ്മ ജയാ ഉണ്ടാക്കി വച്ച എല്ലാ ബിനാമി സ്വത്തുക്കളും കള്ളപ്പണവും ശശികലയുടെ കൈയിലാണ്. അത് മോദിക്കറിയാം. കെട്ടുകണക്കിനു കേസുകളില്‍ ഒരെണ്ണം മതി. തോഴിയുടെ ജീവിതം കട്ടപൊകയാകാന്‍. 'അമ്മ പോയാല്‍ തൊഴിക്കു പിടിച്ച് നില്കാനാകില്ല. അങ്ങനെ തോഴിയെ അടിയോടെ വേരടക്കം അറുത്ത് മാറ്റുകയായിരുന്നു.

https://www.facebook.com/Malayalivartha
























