തമിഴ്‌നാട്ടില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കു പിന്നില്‍ കളിച്ചതു രണ്ടു കേന്ദ്രമന്ത്രിമാരെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

തമിഴ്‌നാട്ടില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കു പിന്നില്‍ കളിച്ചതു രണ്ടു കേന്ദ്രമന്ത്രിമാരെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇപെട്ടിട്ടുണ്ടോയെന്ന് ഞാന്‍ പാര്‍ട്ടിയോടു ചോദിച്ചിരുന്നു. എന്നാല്‍, ബിജെപി കേന്ദ്രനേതൃത്വം ഒരുതരത്തിലും ഇടപെട്ടിട്ടില്ല എന്നാണ് മറുപടി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനോടും ഇതേ ചോദ്യം ചോദിച്ചു. കേന്ദ്രവും ഒരുതരത്തിലും ഇടപെട്ടിട്ടില്ല എന്നാണ് മറുപടി നല്‍കിയത് സുബ്രഹ്മണ്യം സ്വാമി മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍, രണ്ടു കേന്ദ്രമന്ത്രിമാര്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത ഇവര്‍ ഒ.പനീര്‍ശെല്‍വത്തെ ഇളക്കിവിട്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഇവരുടെ പേരു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അതേസമയം, സുപ്രീം കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും സ്വാമി പറഞ്ഞു.
ശശികലയുടെ അനധികൃത സ്വത്തുസന്പാദനക്കേസില്‍ യഥാര്‍ഥ പരാതിക്കാരന്‍ സ്വാമിയായിരുന്നു. എന്നാല്‍, ഇത്തവണ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വി.കെ.ശശികലയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു സ്വാമി. സര്‍ക്കാരുണ്ടാക്കാന്‍ ശശികലയെ ക്ഷണിക്കണമെന്ന് ഗവര്‍ണറെ കണ്ട് ആവശ്യപ്പെടാന്‍ പോലും അദ്ദേഹം തയാറായി. വൈകിയാല്‍ കോടതിയെ സമീപിക്കാന്‍ മടിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ഒ.പനീര്‍ശെല്‍വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഈ ദിവസങ്ങളില്‍ സ്വാമി നടത്തിക്കൊണ്ടിരുന്നത്. നട്ടെല്ലില്ലാത്ത നേതാവായ പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കാന്‍ എംഎല്‍എമാര്‍ തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























