ശശികലക്കെതിരെയുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

മുഖ്യമന്ത്രിയാകാന്‍ മോഹിച്ചിരുന്ന ശശികലക്കെതിരെയുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ചലച്ചിത്ര താരം കമല്‍ഹാസന്‍. പാട്ട് ട്വിറ്ററില്‍ കുറിച്ചാണ് കമല്‍ഹാസന്‍ തന്റെ നിലപാട് അറിയിച്ചത്. ഒരു പഴയഗാനമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോഴും അതിന് വിലയുണ്ട്. തെറ്റായ ആളുകള്‍ ചിലപ്പോഴൊക്കെ വിജയിച്ചേക്കാം. എന്നാല്‍ കാലം നീതി നടപ്പാക്കും. അതാണ് ന്യായം' കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
ശശികലയുടെ മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ കമല്‍ഹാസന്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ശശികലയെന്ന യാഥാര്‍ഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും ഒരാള്‍ക്കു ചുറ്റും ജീവിച്ചതുകൊണ്ട് അയാള്‍ക്ക് യോഗ്യത ഉണ്ടാകണമെന്നില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
ഒരു വക്കീലിന്റെ മകനാണെന്ന് കരുതി എനിക്കു കോടതിയില്‍ പോയി കേസ് വാദിക്കാനോ ജയിക്കാനോ കഴിയില്ല.
ഞാന്‍ നടനാണ്. അതിലാണ് ഞാന്‍ പരിശീലനം നേടിയിട്ടുള്ളത്. മഹാഭാരതത്തില്‍ നടത്തിയതു പോലുള്ള ചൂതുകളിയല്ല രാഷ്ട്രീയമെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























