ചിന്നമ്മയുടെ കണക്കുകൂട്ടലുകള്‍ പൊളിഞ്ഞു, കൂവത്തൂര്‍ റിസോര്‍ട്ടില്‍ സംഘര്‍ഷാവസ്ഥ, റിസോര്‍ട്ടില്‍ ശശികല ബില്ലടച്ചിട്ടില്ലെന്ന് പരാതി

ചിന്നമ്മയുടെ കണക്കുകൂട്ടലുകള്‍ പൊളിഞ്ഞതോടെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. റിസോര്‍ട്ടില്‍ തമ്പടിച്ചിരിക്കുന്ന എംഎല്‍എമാര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചു. ഇതോടെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി ബന്ധം പോലീസ് വിച്ഛേദിച്ചെന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ട് ഒഴിയാനുള്ള പോലീസിന്റെ ആവശ്യം എംഎല്‍എമാര്‍ തള്ളിയതിനെ തുടര്‍ന്ന് ഇവരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമം നടത്തുകയാണ്.
ശശികലയും റിസോര്‍ട്ടിലാണ് ഉള്ളത്. റിസോര്‍ട്ടില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തെ കൂവത്തൂരില്‍ പോലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. കൂവത്തുര്‍ റിസോര്‍ട്ടില്‍ ശശികല ബില്ലടച്ചിട്ടില്ലെന്ന പരാതിയും നിലവിലുണ്ട്. 100 എംഎല്‍എമാര്‍ അടക്കം 200 പേരെയാണ് ആറ് ദിവസമായി റിസോര്‍ട്ടില്‍ തുടരുന്നത്. മൂന്ന് തരത്തിലുള്ള 60 മുറികളാണ് റിസോര്‍ട്ടിലുള്ളത്.
മനോഹരമായ റൂമുകളുടെ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 5,500 രൂപയാണ്. ഉള്‍ക്കടലിലേക്ക് അഭിമുഖമായുള്ള മുറികളുടെ നിരക്ക് 6,600 രൂപയും. ഏറ്റവും ആഢംബരം നിറഞ്ഞ മുറികള്‍ക്ക് 9,900 രൂപയാണ് ദിവസ വാടക. എന്തായാലും ഒരു ദിവസത്തേക്ക് 7000 രൂപ വെച്ച് ഒരു മുറിക്ക് വാടക കണക്കാക്കിയാലും ആറ് ദിവസം ഇത്രയും എംഎല്‍എമാരെ ഈ റിസോര്‍ട്ടില്‍ താമസിപ്പിച്ചതിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ചെലവായിട്ടുണ്ടാവും.
ഭക്ഷണമോ വെള്ളമോ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് വരുന്ന ചെലവ് കണക്കിലെടുക്കാതെയാണ് ഈ കണക്ക്. എംഎല്‍എമാരെ സന്തോഷിപ്പിക്കുന്നതിന് റിസോര്‍ട്ടില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതും അതിലേറെ മദ്യ ഒഴുക്കിയതും എന്നതും കൂടി പരിഗണിക്കുമ്പോള്‍ ഒരു കോടിക്കകത്ത് ചിന്നമ്മയ്ക്ക് ചെലവായിട്ടുണ്ടാകും.
https://www.facebook.com/Malayalivartha
























