ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും വോട്ടെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയര്‍പ്പിച്ച് പാര്‍ട്ടികള്‍

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 67 മണ്ഡലങ്ങളിലാണ് 720 സ്ഥാനാര്‍ഥികള്‍ ഇന്നു ജനവിധി തേടുന്നത്. 11 ജില്ലകളില്‍ വരുന്ന ഈ മണ്ഡലങ്ങളില്‍ 2012ലെ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്പി) 34 സീറ്റുകള്‍ നേടിയിരുന്നു. എസ്പിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസം ഖാന്‍, മകന്‍ അബ്ദുല്ല അസം, കോണ്‍ഗ്രസ് മുന്‍ എംപി സഫര്‍ അലി നഖ്‌വിയുടെ മകന്‍ സെയ്ഫ് അലി നഖ്‌വി, മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് കുമാര്‍ ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.
അടിയൊഴുക്കള്‍ നിര്‍ണായകമായ ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി ശ്രമം അതിജീവിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്താണു കോണ്‍ഗ്രസിനെ മുന്നില്‍നിന്നു നയിച്ചത്. തമ്മിലടിക്കാരായ സംസ്ഥാന നേതാക്കളെ കരയ്ക്കിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമാണ് ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കിത്.
https://www.facebook.com/Malayalivartha
























