സര്‍ജിക്കല്‍ അറ്റാക്ക് തമിഴ്‌നാട്ടിലും... മോഡിയുടെ ഇംഗിതമനുസരിച്ച് ഗവര്‍ണര്‍ ആദ്യം പനീര്‍ സെല്‍വത്തിനെ വിളിക്കും; ജയിക്കുമെന്ന അന്തരീക്ഷമുണ്ടായാല്‍ ബഹുഭൂരിപക്ഷവം മറുകണ്ടം ചാടും

ഇതുവരേയും നരേന്ദ്രമോഡിയുടെ ഇംഗിതത്തിനനുസരിച്ചാണ് തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ നടന്നത്. അടുത്തത് പനീര്‍ സെല്‍വത്തിന് ഭൂരിപക്ഷം നേടിക്കൊടുക്കുക എന്നതാണ്. അതിനായി ഒരു സര്‍ജിക്കല്‍ അറ്റാക്ക് നടത്താനുള്ള ശ്രമത്തിലാണ് മോഡി. പരമാവധി എംഎല്‍എമാരെ പനീര്‍സെല്‍വ പക്ഷത്തേക്ക് എത്തിക്കുക എന്ന ദൗത്യമായിരിക്കും മോഡി ഏറ്റെടുക്കുക.
തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാവല്‍ മുഖ്യമന്ത്രി പനീര്‍ സെല്‍വവും അണ്ണാ ഡിഎംകെയുടെ പുതിയ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമിയും ലിസ്റ്റിലുള്ളപ്പോള്‍ ആദ്യം പളനി സ്വാമിയെ വിളിക്കാനായിരിക്കും ഗവര്‍ണര്‍ ശ്രമിക്കുക.
സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ സെല്‍വത്തോട് ആവശ്യപ്പെടും. ഇതിനുള്ള ന്യായം കെയര്‍ടേക്കര്‍ മുഖ്യമന്ത്രിക്ക് സാധാരണ മുഖ്യമന്ത്രിക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട് എന്നതാണ്. മോഡിയുടെ താത്പര്യവും അതാണ്.
പിന്നെ ഗവര്‍ണര്‍ക്ക് പിന്നിലുള്ള തീരുമാനം 1979ല്‍ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഢി കൈക്കൊണ്ട നിലപാട് സ്വീകരിക്കുക എന്നതാണ്. അതായത് നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ ക്ഷണിക്കുക. നിശ്ചിത സമയത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുക. 1979 ജൂലൈയില്‍ ജനതാ പാര്‍ട്ടിയിലെ പിളര്‍പ്പു കാരണം പ്രധാനമന്ത്രി മൊറാര്‍ജി ദേശായി രാജിവച്ചു. പിന്നീട് മന്ത്രി സഭ രൂപവല്‍ക്കരിക്കാന്‍ മെറാര്‍ജി ദേശായിയും വിമതരുടെ നേതാവ് ചരണ്‍ സിങ്ങും അവകാശ വാദം ഉന്നയിച്ചു. രാഷ്ട്രപതി തീരുമാനിച്ചത് ചരണ്‍ സിങ്ങിനെ വിളിക്കാനാണ്. അങ്ങനെ 1979 ജൂലായില്‍ ചരണ്‍ സിങ് പ്രധാനമന്ത്രിയായി. എന്നാല്‍ അദ്ദേഹത്തിന് ലോക്‌സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയത്തിനു മുന്‍പേ രാജിവച്ചു. കാരണം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. ലോക്‌സഭയെ നേരിടാതെ ചരണ്‍ സിങ് അടുത്ത തിരഞ്ഞെടുപ്പു വരെ പ്രധാനമന്ത്രിയായി തുടര്‍ന്നു.
തമിഴ്‌നാട് നിയമസഭയിലെ 234 എം എല്‍. എമാരുടെയും സംയുക്ത അഭിപ്രായ വോട്ടെടുപ്പ് നടത്തുക എന്നതും സാധ്യതയുണ്ട്. ഇതില്‍ മുഖ്യമന്ത്രിയായി പനീര്‍ സെല്‍വത്തെയാണോ പളനി സ്വാമിയെയാണോ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണയ്ക്കുന്നത് എന്നു വ്യക്തമാകും. 1994ല്‍ എസ്. ആര്‍. ബൊമ്മൈ കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധി ഇക്കാര്യത്തില്‍ ഏറ്റവും ആധികാരികമായ വിധിയാണ്. അതനുസരിച്ച് ഒരു മുഖ്യമന്ത്രിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടോ എന്ന് നോക്കേണ്ടത് സഭയിലാണ്. അല്ലാതെ ഒരു സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.
എംഎല്‍എമാരുമായി സംസാരിച്ച് ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് ഗവര്‍ണ്ണര്‍ തീരുമാനിക്കരുത് എന്നാണ് ഇതു വ്യക്തമാക്കുന്നത്. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. ആര്‍ക്കും മന്ത്രിസഭ രൂപവല്‍ക്കരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വരികയോ സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകര്‍ന്നതായി ബോധ്യപ്പെടുകയോ ചെയ്താല്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാം.
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നത് അടുത്ത കാലത്തായതിനാല്‍ ഈ സാധ്യത ഒഴിവാക്കാനായിരിക്കും ഗവര്‍ണര്‍ ശ്രമിക്കുക.
സഭ എന്നു ചേരണം എന്ന് ഗവര്‍ണര്‍ തീരുമാനമെടുക്കരുത് എന്നാണ് അരുണാചല്‍ പ്രദേശ് കേസില്‍ സുപ്രീംകോടതിയുടെ വിധി. സംസ്ഥാന മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു സഭ ചേരുന്നതിനുള്ള തീയതി ശുപാര്‍ശ ചെയ്യണം. ഇതനുസരിച്ച് ഗവര്‍ണര്‍ സഭ വിളിച്ചു ചേര്‍ക്കണം.
https://www.facebook.com/Malayalivartha
























