നിരവധി കേസിലെ പ്രതിയായ കാലിയ റഫീഖ കൊല്ലപ്പെട്ടു

കുപ്രസിദ്ധ കുറ്റവാളിയായ ഉപ്പള സ്വദേശി കാലിയ റഫീഖിനെ അക്രമികള്‍ വെടിവെച്ച ശേഷം വെട്ടിക്കൊന്നു. ഉപ്പള മണിമുണ്ടെ സ്വദേശിയായ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് (38) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 12.30 ഓടെ മംഗളൂരു കൊട്ടേക്കാറില്‍ വെച്ചാണ് സംഭവം. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ 50 ഓളം കേസുകള്‍ നിലവിലുണ്ട്.
സുഹൃത്ത് സായിദ് എന്നയാളോടൊപ്പം കാറില്‍ മംഗളൂരിലേക്ക് പോകുന്നതിനിടയില്‍ ടിപ്പര്‍ ലോറിയില്‍ എത്തിയ അക്രമികള്‍ കാറില്‍ ഇടിപ്പിക്കുകയായിരുന്നു. കാറില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ കാറില്‍ എത്തിയ സംഘം വെടിവെക്കുകയും താഴെ വീണ റഫീഖിനെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അക്രമത്തിനു ശേഷം കഴുത്തു മുറിച്ചു റഫീഖ് മരണപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ സ്ഥലത്തു നിന്നും പോയത്. മൃതദേഹം ദേര്‍ളക്കട്ട കെ.എസ് ഹെഗ്‌ഡെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha


























