മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

മഹാരാഷ്ട്രയിലെ ഭിവാന്‍ഡിയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. മനോജ് മഹത്രേ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭിവാന്‍ഡിയിലെ നിസാംപൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മെമ്പറാണ് മഹത്രേ. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
കാര്‍ പാര്‍ക്ക് ചെയ്തതിനു ശേഷം വീട്ടിലേക്കു കയറുന്നതിനിടെ രണ്ടു പേര്‍ മഹത്രേയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























