അഖിലേന്ത്യ ബാങ്ക് പണിമുടക്ക് 28ന്

പൊതുമേഖലസ്വകാര്യവിദേശസഹകരണഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫിസര്‍മാരും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കും.
ജനവിരുദ്ധ ബാങ്ക്‌തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ പിന്‍വലിക്കുക, പുറംകരാര്‍വത്കരണം ഉപേക്ഷിക്കുക, നോട്ടുനിരോധത്തത്തെുടര്‍ന്നുള്ള അധികജോലിക്ക് അര്‍ഹവേതനം നല്‍കുക, നോട്ട് അസാധുവാക്കല്‍മൂലം ബാങ്കുകള്‍ക്കുണ്ടായ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 17 മുതല്‍ ജില്ലടൗണ്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പണിമുടക്ക് വിജയമാക്കാന്‍ സംസ്ഥാനനേതൃയോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























