ജയില്‍ പ്രവേശിക്കുന്ന ശശികലയുടെ ദൃശ്യങ്ങള്‍ നവമാധ്യമമങ്ങളിലൂടെ പുറത്തുവന്നു

പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രവാക്യംവിളിയുടെ കരുത്തോ 130 എംഎല്‍എമാരുടെ പിന്‍ബലമൊ ഇല്ലാതെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിച്ചു. എസി മുറിയും മറ്റ് ആനുകൂല്യങ്ങളും ബെംഗലൂരുവിലെ വിചാരണ കോടതി തടഞ്ഞിരുന്നു. ഇതിനിടയില്‍ ജയില്‍ പ്രവേശിക്കുന്ന ശശികലയുടെ ദൃശ്യങ്ങള്‍ നവമാധ്യമമങ്ങളിലൂടെ പുറത്തുവന്നു. ഇളവരസിക്കൊപ്പമാണ് ഇവര്‍ ജയില്‍ വാതില്‍ കടന്ന് അകത്തുകയറുന്നത്. ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
ഇന്നലെയാണ് ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലെത്തി ശശികലയും ഇളവരസിയും കീഴടങ്ങുകയായത്. തുടര്‍ന്ന് 6.20തോടെ ഇരുവരേയും ജയിലിലേക്ക് അയച്ചു. ഇതിനെത്തുടര്‍ന്ന് രാത്രി 8.മണിയോടെ ജയിലിലേക്ക് എത്തി. ജയിലില്‍ മെഴുകുതിരി നിര്‍മ്മാണവും ചന്ദനത്തിരി നിര്‍മ്മാണവുമാണ് ശശികലയ്ക്ക് ജോലി. 50 രൂപ ദിവസവേതനവും ലഭിക്കും മൂന്ന് സാരികളാണ് ഇവര്‍ക്കായി അനുവദിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























