എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസത്തിനകം പളനിസാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.
ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അദ്ദേഹം പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. അതേസമയം, ഗവര്‍ണര്‍ പളനിസാമിയെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചതോടെ അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്കു നീങ്ങുകയാണ്.
കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ അടുത്ത നീക്കം നിര്‍ണായകമായിരിക്കും. 12 എംഎല്‍എമാര്‍ പ്രത്യക്ഷത്തില്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 124 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന അവകാശവാദമാണ് ശശികല ക്യാമ്പ് ഉന്നയിക്കുന്നത്.
അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ.പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി. കുവത്തൂരിലെ റിസോര്‍ട്ടില്‍ എംഎംല്‍മാര്‍ യോഗം ചേരുകയാണ്. തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി നീളുന്നതിനിടെ വേഗം തീരുമാനമെടുപ്പിക്കാന്‍ കേന്ദ്രം ഇടപെട്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























