ബീഹാറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തു പോയി മദ്യപിക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം

ബീഹാറില്‍ ജീവനക്കാരുടെ ലഹരി ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുന്നു. സംസ്ഥാനത്ത് മദ്യം നിരോധിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്ത് പോയി മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മദ്യപിക്കുന്നവര്‍ക്ക് എട്ട് വര്‍ഷം വരെയാണ് തടവ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് സമ്പൂര്‍ണ്ണ മദ്യ നിരോധനമായിരുന്നു.
https://www.facebook.com/Malayalivartha
























