പഴനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍

പുതിയ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ.പഴനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 അംഗ മന്ത്രിസഭയില്‍ പനീര്‍ശെല്‍വം മന്ത്രിസഭയില്‍ നിന്ന് വിഭിന്നമായി ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ മന്ത്രിസഭയിലെത്തുന്നത്.
ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പടെ പനീര്‍ശെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പുതിയ മുഖ്യമന്ത്രി പഴനിസാമിക്ക് തന്നെയാണ്. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക. മൂന്നുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് തമിഴകത്ത് സ്ഥാനമേല്‍ക്കുന്നത്.
https://www.facebook.com/Malayalivartha
























