തമിഴ്‌നാടിനെ ഇനി പഴനിസാമി നയിക്കും

തമിഴ്‌നാട് സേലം ജില്ലയിലെ എടപ്പള്ളിയില്‍ കൊങ്ങുവെള്ളാള ഗൗണ്ടര്‍ സമുദായത്തില്‍ പെട്ട പളനി സാമി എന്ന 63-കാരന്‍ 1980-കളുടെ തുടക്കത്തിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. വിദ്യാര്‍ത്ഥി നേതാവായി തുടങ്ങിയ രാഷ്ട്രീയ ജീവിതം തമിഴ്‌നാട് മുഖ്യമന്ത്രി പദവിയില്‍ എത്തിനില്‍ക്കുന്നു.
1974-ല്‍ എ .ഐ.ഡി.എം.കെയില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിന് നാടകീയമായ വളര്‍ച്ചയാണ് ഉണ്ടായത്. 1987-ല്‍ എ.ഐ.എ.ഡി.എം.കെ. സ്ഥാപകന്‍ എം.ജി.ആറിന്റെ മരണത്തോടുകൂടി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അന്ന് പ്രാദേശിക നേതാവായ പളനിസാമി ജയലളിതയുടെ പക്ഷത്തു നിന്നു. അതിന്റെ ഫലമായി എടപ്പാളിലെ എം.എല്‍.എ സ്ഥാനം ജയലളിത നല്‍കിയിരുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് പ്രാവശ്യം വിജയിച്ചു. 1989,1991,2011,2016 എന്നീ കാലഘട്ടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സേലം മണ്ഡലമായ തിരഞ്ഞെടുപ്പില്‍ 11-ല്‍ 10 സീറ്റും പളനി സാമിക്കായിരുന്നു.
https://www.facebook.com/Malayalivartha
























