ഡല്‍ഹി സ്‌ഫോടന പരമ്പര കേസ്; മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിന് 10 വര്‍ഷം തടവ്

67 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിക്ക് 10 വര്‍ഷം തടവ്. 2005-ല്‍ നടന്ന സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി തടവ് വിധിച്ചത്. പത്തു വര്‍ഷമാണ് തടവു വിധിച്ചതെങ്കിലും 12 വര്‍ഷമായി താരിഖ് ജയിലിലാണ്. മറ്റു രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു.
ഭീകരസംഘടനയായ ഇസ്ലാമിക് ഇന്‍ക്വിലാബ് മഹസിലെ അംഗങ്ങളാണു പ്രതികള്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്‌ഫോടനങ്ങള്‍ക്കു സാന്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് ധറിനെതിരേ പ്രോസിക്യൂഷനു തെളിയിക്കാന്‍ കഴിഞ്ഞത്.
2005 ഒക്ടോബര്‍ 29-നു ഡല്‍ഹിയില്‍ മൂന്നിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 210 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ നാലു മലയാളികളും ഉള്‍പ്പെടുന്നു. പഹാഡ്ഗഞ്ച്, സരോജിനി മാര്‍ക്കറ്റ്, കല്‍ക്കാജി എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്.
https://www.facebook.com/Malayalivartha
























