ഉത്തര്‍പ്രദേശില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിംങ്. 2012ലെ തെരഞ്ഞെടുപ്പില്‍ 55ലും വിജയം സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമായിരുന്നു.
റായ്ബറേലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന രണ്ട് റാലികളില്‍ പ്രിയങ്കഗാന്ധിയും പങ്കെടുക്കും. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആദ്യമായാണ് പ്രിയങ്കയെത്തുന്നത്. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലെ 67 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ബാക്കി ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ്.
ഉത്തരാഖണ്ഡില്‍ ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. ആകെ 70ല്‍ 69 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
https://www.facebook.com/Malayalivartha
























