ബംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തില്‍ വന്‍ തീപിടിത്തം, പ്രദേശവാസികള്‍ ആശങ്കയില്‍

ബംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തിലെ രാസമാലിന്യങ്ങള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളില്‍നിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്.
എന്നാല്‍, അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളില്‍ വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കാന്‍ അനുവദിച്ച കോടികള്‍ പാഴായതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























