സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. 201213 വര്‍ഷങ്ങളിലാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്.
1973ല്‍ കൊല്‍ക്കത്ത ബാര്‍ അസോസിയേഷനില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്താണ് അദ്ദേഹം നിയമരംഗത്തെത്തുന്നത്. പിന്നീട് കൊല്‍ക്കത്ത ജില്ലാ കോടതിയിലും ഹൈകോടതിയിലും ന്യായാധിപനായി. 1990ലാണ് ഹൈകോടതിയില്‍ ജഡ്ജിയായത്.
2005 മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 സെപ്റ്റംബര്‍ 29 നാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്. 2013 ജൂലൈ 18 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു.
https://www.facebook.com/Malayalivartha


























