കൗമാരക്കാരന് മരണാനന്തര സംസ്‌കാരത്തിന് മുന്‍പ് ഉയര്‍പ്പ്

ശവമഞ്ചത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കവെ ആണ് അപ്രതീക്ഷിതമായ ഈ സംഭവം അരങ്ങേറിയത്. പേവിഷ ബാധയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ച പതിനാറുകാരന്‍ സംസ്‌കാരത്തിന് തൊട്ടുമുന്‍പ് തിരികെ ജീവിതത്തിലേക്ക്.
കര്‍ണാടക ധര്‍വാട് മനഗണ്ഡിയിലെ കുമാര്‍ മറാഡി എന്ന പതിനാറുകാരനാണ് കലികാലത്തില്‍ ഉയര്‍ത്തെണീറ്റത്. നാലു ദിവസങ്ങള്‍ക്ക് മുന്‍പ് നായയുടെ കടിയേറ്റതോടെയാണ് കുമാര്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇയാളുടെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
സംസ്‌കരിക്കാനായി കുഴിമാടത്തിലേക്ക് വെയ്ക്കുന്നതിന് തൊട്ടുമുന്‍പ് എഴുന്നേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പതിനാറുകാരനെ വിദഗ്ദ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
https://www.facebook.com/Malayalivartha


























