ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് ഇന്ത്യ-പാക് വെടിവയ്പ്

ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യ പാക് വെടിവയ്പ്. ജമ്മുവിലെ രാംഗഡ് സെക്ടറിലാണ് വെടിവയ്പുണ്ടായത്. ശനിയാഴ്ച രാത്രിയോടെ പാക് സൈന്യം പ്രകോപനം കൂടാതെ വെടിവയ്പ് നടത്തി. എസ്എം പുര, ഫാത്വാല്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെയായിരുന്നു ആക്രമണം.
ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.15 വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇരുവശത്തും ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























