മൂന്നു വയസുകാരിയെ കൊലപ്പെടുത്തി; മൃതദേഹം മാലിന്യ കൂബാരത്തിൽ.

മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാലിന്യ കൂമ്ബാരത്തില്‍ തള്ളി. അയല്‍വാസിയായ യുവതിയാണ് ആഭരണങ്ങള്‍ തട്ടിയെടുക്കാനായി കുട്ടിയെ കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു. ഒരു ദിവസം മുന്‍പ് കാണാതായ കുട്ടിയെ ചെന്നൈയിലെ സുനാമി ബാധിത പ്രദേശത്താണ് കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന്റെ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. അയല്‍വാസിയായ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന ഇവര്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























