മദ്യലഹരിയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി; പോലീസുകാരന്റെ ചെകിടത്ത് അടി പൊട്ടിച്ചു

മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനു സ്ത്രീയുടെ ചെകിട്ടത്തടി. അഹമ്മദാബാദിലെ ഒധാവ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ അമൃത്ജി ഖതൂജിക്കാണ് സ്ത്രീയുടെ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസുകാരനെതിരെ നടപടി എടുത്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. തക്കര്‍നഗറില്‍ പച്ചക്കറി വില്‍ക്കുന്ന സ്ത്രീയാണ് പോലീസുകാരനെ അടിച്ചത്. രാജേന്ദ്ര പാര്‍ക്ക് ക്രോസ്‌റോഡില്‍ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഖതൂജി മദ്യലഹരിയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതേത്തുടര്‍ന്നു രോക്ഷകുലയായ സ്ത്രീ പോലീസുകാരന്റെ കോളറില്‍ പിടിക്കുകയും പരസ്യമായി ചെകിട്ടത്തടിക്കുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























