മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടന്‍, 2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്

കോടികള്‍ കടമെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാമെന്നു ബ്രിട്ടന്‍. കോടികള്‍ വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ചാണ് മല്യയ രാജ്യം വിട്ടത്. മല്യയെ സംബന്ധിച്ച രേഖകള്‍ ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യമുന്നയിച്ചുള്ള കത്ത് വിദേശ കാര്യമന്ത്രാലയം ഇന്നലെ ബ്രിട്ടന് കൈമാറിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐയുടെ കത്താണ് ബ്രിട്ടീഷ് ഹൈക്കമിഷന് കൈമാറിയത്. മല്യക്കെതിരേ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ട്. 2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.
https://www.facebook.com/Malayalivartha


























